ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി ലോക ഭക്ഷ്യപദ്ധതി മേധാവി ഡേവിഡ് ബേസ്‌ലി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് ലോകം നടന്നുനീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു,
റഷ്യന്‍ നടപടിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഇന്ധന, ഭക്ഷ്യ വിലവര്‍ധന ചില മധ്യകിഴക്കന്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങള്‍ക്കും അഴിമതിക്കും മഹാമാരിക്കും പിന്നാലെയുണ്ടായ പുതിയ പ്രതിസന്ധി ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ആഗോളതലത്തില്‍ ആവശ്യമായ ഗോതമ്പിന്റെ ഭൂരിഭാഗവും ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന ഉക്രെയ്‌നിലെ കര്‍ഷകര്‍ റഷ്യയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവില ഇപ്പോള്‍ തന്നെ താങ്ങാന്‍ കഴിയുന്നില്ലെന്ന് യുഎന്‍ ഭക്ഷ്യ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബാസ്‌ലി സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.
ഫെബ്രുവരി 24ന് റഷ്യന്‍ നടപടി ആരംഭിക്കുന്നതിന് മുന്‍പ് 125 ദശലക്ഷം ആളുകള്‍ക്കാണ് യുഎന്‍ ഭക്ഷ്യ പദ്ധതിയിലൂടെ ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ധനം, ഭക്ഷ്യസാധനങ്ങള്‍, ഷിപ്പിങ് ചാര്‍ജ് എന്നിവ വര്‍ധിച്ചതോടെ ഇവര്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. യുദ്ധമേഖലയായ യെമനിലെ എണ്‍പത് ലക്ഷത്തോളം ആളുകള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് 50 ശതമാനം റേഷന്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ബ്രെഡ് ബാസ്ക്കറ്റ് എന്നാണ് ഉക്രെയ്ന്‍ അറിയപ്പെടുന്നത്. ലോകത്ത് ആകെ വ്യാപാരം നടത്തുന്ന ഗോതമ്പിന്റെ 30 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. വെള്ളപ്പൊക്കമാണ് ചൈനയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചത്. ആഭ്യന്തര ഉല്പാദനം കുറഞ്ഞതോടെ പുറത്തുനിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് ചൈന തയാറെടുക്കുന്നത്. റഷ്യയേയും ഉക്രെയ്‌നെയും ആശ്രയിച്ചിരുന്ന അര്‍മേനിയ, മംഗോളിയ, കസാക്കിസ്ഥാന്‍, എറിത്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഗോതമ്പ് ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. തുര്‍ക്കി, ഈജിപ്ത്, ബംഗ്ലാദേശ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോട് മത്സരിച്ച് വേണം ഇവര്‍ ഗോതമ്പ് ഇറക്കുമതി നടത്തേണ്ടിവരിക.
English Summary:The world is heading for a food crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.