27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

ഭക്തര്‍ക്കായുള്ള കഞ്ഞിയില്‍ കുഴഞ്ഞുവീണു; യുവാവ് വെന്തുമരിച്ചു

Janayugom Webdesk
ചെന്നൈ
August 2, 2022 4:08 pm

ക്ഷേത്രത്തിലെ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ആടിവേലി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ വലിയ കുട്ടകത്തിലേക്ക് യുവാവ് വീണത്. മുത്തുകുമാര്‍ എന്നയാളാണ് മരിച്ചത്. തിളച്ചുകൊണ്ടിരുന്ന കുട്ടികത്തിലേക്ക് വീണ മുത്തുകുമാറിന്റെ ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. 

കഞ്ഞി പാകം ചെയ്യുന്നവരെ സഹായിക്കാനെത്തിയ ഇയാള്‍ തലകറങ്ങി കുട്ടകത്തിലേക്ക് വീഴുകയായിരുന്നു. ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും കഞ്ഞി കുട്ടകത്തില്‍ നിന്ന് പൊള്ളലേറ്റു. ഇയാളെ രാജാജി ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. മിനിറ്റുകളോളം കുട്ടകത്തില്‍ വീണ് എഴുനേല്‍ക്കാന്‍ കഴിയാതെ വന്നതാണ് സാരമായി പൊള്ളലേല്‍ക്കാന്‍ കാരണമായത്. ജൂലൈ 29നാണ് അപകടമുണ്ടായത്. 

Eng­lish Summary:The young man was burnt to death who fall into porridge
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.