23 January 2026, Friday

Related news

January 23, 2026
January 23, 2026
January 17, 2026
January 11, 2026
January 11, 2026
January 10, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

യുവതിയെ കൊന്ന് മൃതദേഹം ഡ്രമ്മിൽ സൂക്ഷിച്ചു; ഒഡിഷ സ്വദേശി അറസ്റ്റിൽ

Janayugom Webdesk
ബംഗളൂരു
August 13, 2023 10:47 am

ബംഗളൂരു സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ കൊലപാതകത്തിൽ സുരക്ഷ ജീവനക്കാരനായിരുന്ന ഒഡിഷ സ്വദേശി പിടിയിൽ. മഹാദേവപുരത്ത് താമസിച്ചിരുന്ന മഹാനന്ദി (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സി.വി രാമൻ നഗറിലെ ടെക് പാർക്കിൽ സുരക്ഷ ജീവനക്കാരനായിരുന്ന കൃഷ്ണ ചന്ദ്ര സേഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിയോടൊപ്പം മഹാദേവപുരത്തെ മഹേശ്വരി നഗറിൽ താമസിച്ചു വരികയായിരുന്ന യുവതിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കാണാതായത്. സഹോദരിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, വീടിനു സമീപത്തെ ഒരു ഡ്രമ്മിൽനിന്ന് മൃതദേഹം കണ്ടെത്തി.

പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട യുവതിയും സഹോദരിയും സമീപത്തെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിയുടെ ഭാര്യ പെട്രോൾ പമ്പിൽ ജോലിക്ക് പോയ സമയത്ത് മഹാനന്ദിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എതിർത്ത യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം ഡ്രമ്മിലാക്കി കടന്നുകളയുകയുമായിരുന്നു.

സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

eng­lish sum­ma­ry; The young woman was killed and her body kept in a drum; A native of Odisha was arrested
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.