യുവതിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം നടന്നത്. യുവതി വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് യുവാവിന്റെ പ്രതികാരം. തന്നെ വഞ്ചിച്ചതിന് ഇവള് അനുഭവിക്കണം. അവിഹിത ബന്ധം നടത്തുന്നവരുടെ ഗതി ഇതാണെന്ന് വീഡിയോയില്‍ യുവാവ് പറയുന്നുണ്ട്. യുവതിയെ റിസോര്‍ട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കൊലപ്പെടുത്തിയത്. വീഡിയോയില്‍ കിടക്കയിലെ വിരിയില്‍ രക്തം പടരുന്നത് കാണാന്‍ സാധിക്കും.
യുവതി വീഡിയോയില്‍ അബോധാവസ്ഥയിലാണ്. തില്വാര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. നവംബര്‍ ആറിനാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തിയത്. അതേസമയം ഗുജറാത്ത് സ്വദേശിയായ അഭിജിത് പട്ടീദാര്‍ എന്നയാളുടെ ആധാര്‍ കാര്‍ഡാണ് യുവാവ് ഐഡിയായി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇതു വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച വൈകിട്ട് വരെ യുവാവിനെ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ചയും മുറിയില്‍ നിന്നും ആരെയും കാണാതായതോടെ മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തറന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
English Summary:The young woman was killed by her lover; The video was circulated on social media
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.