ചികിത്സാ സഹായം ചോദിച്ചെത്തി കോണ്‍വെന്റില്‍ കയറി മോഷണം നടത്തിയ മധ്യവയസ്‌കനെ ഉടുമ്പന്‍ചോല പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ ധനസഹായം ആവശ്യപ്പെട്ട് ചെമ്മണ്ണാര്‍ എസ് എച്ച് കോണ്‍വെന്റില്‍ എത്തിയ പാറത്തോട് ഇരുമലക്കപ്പ് വെട്ടികുന്നേല്‍ ജോണ്‍സണ്‍ (അപ്പി ജോണ്‍സണ്‍-50)നെ വീട്ടില്‍ നിന്നും ഉടുമ്പന്‍ചോല പൊലീസ് പിടികൂടി. ധനസഹായം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ കോണ്‍വെന്റിന്റെ ഒരു വശത്തേയ്ക്ക് മാറി നില്‍ക്കുകയായിരുന്നു ജോണ്‍സണ്‍.
ആളില്ലെന്ന് മനസ്സിലായതോടെ കോണ്‍വെന്റിന്റെ ഉള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് മേശയുടെ പുറത്ത് വെച്ചിരുന്ന പേഴ്‌സില്‍ ഉണ്ടായിരുന്ന 47,000 രൂപ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. രൂപ നഷ്ടപ്പെട്ടത് മനസ്സിലായതിനെ തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ ഉടുമ്പന്‍ചോല പൊലീസിന് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച തുക പൊലീസ് കണ്ടെത്തുകയും ചെയ്തത്.
ഉടുമ്പന്‍ചോല എസ്എച്ച്ഒ അബ്ദുള്‍ ഖനി, എസ്‌ഐ ഷിബു മോഹന്‍, എഎസ്‌ഐ ബെന്നി, സീനിയര്‍ സിപിഒമാരായ ബിനു, സിജോ എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
English Summary: Theft after asking for medical help: Accused arrested by police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.