ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. ഇടുക്കി കോട്ടയം ജില്ലകളിൽ വിവിധ വിവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രികരിച്ച് മോഷണം നടത്തി വന്നിരുന്ന കരുണാപുരം, ചെന്നാക്കുളം, കല്ലോലിയിൽ വീട്ടിൽ ബിജു (റോയ് — 36) ഇടുക്കി, അന്യതൊളു, കൊല്ലംപറമ്പിൽ ഹൗസ്, സജി കെ എസ് (48) എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം നാലിന് തൂക്കുപാലത്തും 14 ന് കുമളിയിലും ബീവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമം നടത്തിയിരുന്നു. 26 ന് മുണ്ടക്കയം ബീവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മദ്യം മോഷണം നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെങ്കിലും യാതൊരുവിധ തെളിവും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പിയുടെ വി.എ നിഷാദ് മോൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ആണെന്ന് സംശയിക്കുന്നവരെ പറ്റി രഹസ്യ അന്വേഷണം നടത്തി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇറങ്ങിയ വിവരങ്ങൾക്ക് അടിസ്ഥാനത്തിൽ പ്രതികളിലേക്ക് അന്വേഷണം വരുമെന്ന ആശങ്കയിൽ എഴുകുംവയലിലുളള പ്രതികളുടെ പരിചയക്കാരന്റെ വീട്ടിൽ ഒളിച്ചു താമസിച്ച് വരികയായിരുന്നു. എസ്ഐ സജിമോൻ ജോസഫ് , എസ് സിപിഒമാരായ, സിനോജ് പി ജെ, ടോണി ജോൺ, സി പി ഒ അനീഷ് വി കെ എന്നിവർ ചേർന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മറ്റു ജില്ലാ കേന്ദ്രികരിച്ചും അന്വേഷണം നടത്തി വരികയാണെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ അറിയിച്ചു. പ്രതികളെ കുമളി പൊലീസിന് കൈമാറി.
English Summary: Theft centered on beverage outlets: absconding suspects nabbed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.