ഹൈറേഞ്ചില്‍ മോഷണം പെരുകുന്നു. പാമ്പാടുംപാറ, പാറത്തോട് എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷണം നടന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നിന് പാമ്പാടുംപാറയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുലര്‍ച്ചെ നാലിന് ശേഷം കല്‍ക്കൂന്തല്‍ പാറത്തോട് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചത്. ഈ സമയത്ത് അതുവഴി ജീപ്പിലെത്തിയ ടാക്സി ഡ്രൈവര്‍ മോഷണം ശ്രമം നടത്തുന്ന മോഷണ സംഘത്തെ കണ്ടിരുന്നു. ടാക്സി ഡ്രൈവര്‍ മോഷണ സംഘത്തിന്റെ പിന്നാലെ ജീപ്പുമായി പോയെങ്കിലും വടിവാള്‍ കാട്ടി ജീപ്പ് ഡ്രൈവറെ മോഷണ സംഘം ഭയപ്പെടുത്തി. തുടര്‍ന്ന് ബാറ്ററിയുമായി കടന്ന മോഷണ സംഘം അടുത്ത പ്രദേശത്ത് ബാറ്ററി ഉപേക്ഷിച്ചു.
പാമ്പാടുംപാറയിലും പാറത്തോട്ടിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാന്തിഗ്രാമില്‍ വെള്ളിയാഴ്ച രാത്രി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ശാന്തിഗ്രാം മാളിയേക്കല്‍ ബാബുവിന്റെ പലചരക്ക് കടയില്‍ നിന്നും ആറായിരം രൂപയും ഇരട്ടയാര്‍ പഞ്ചായത്ത് അംഗം രതീഷ് ആലേപുരയ്ക്കലിന്റെ കോഴിക്കടയില്‍ നിന്നും 7600 രൂപയും കൊച്ചുപറമ്പില്‍ സണ്ണിയുടെ പലചരക്ക് കടയില്‍ നിന്നും 3500 രൂപയും എടിഎം കാര്‍ഡും നഷ്ടപ്പെട്ടു. അടുത്തുള്ള ചായക്കടയിലും മോഷണശ്രമം നടന്നു. സ്ഥാപനങ്ങളുടെ താഴു തകര്‍ത്താണ് മോഷണം നടന്നിരിയ്ക്കുന്നത്. തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary: Theft is on the rise in highrange
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.