23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 10, 2024
December 2, 2024
November 1, 2024
November 1, 2024
October 28, 2024
October 28, 2024
October 18, 2024
July 16, 2024
July 3, 2024

ദീപാവലിക്ക് അവധിയില്ല; മില്ലിന് തീ_യിട്ട ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
October 28, 2022 12:04 pm

ദീപാവലിക്ക് നാട്ടിലേക്ക് പോകാന്‍ അവധി ലഭിക്കാത്തതില്‍ പ്രകോപിതനായി മില്ലിന് തീയിട്ട ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ആര്‍ അജയ്(24) ആണ് നാട്ടില്‍ പോകുന്നതിന് വേണ്ടി ജോലി ചെയ്തിരുന്ന ഉദുമുല്‍പേട്ടിനടുത്ത് അന്തിയൂരിലുള്ള മില്ലിന് തീയിട്ടത്. യുവാവിന്റെ ആക്രമണത്തില്‍ 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

മൂന്നാഴ്ച്ച മുന്‍പാണ് അന്തിയൂരിലുള്ള സ്വകാര്യമില്ലില്‍ അജയ് ജോലിക്ക് ചേര്‍ന്നത്. അവധി നല്‍കാത്തതിനാല്‍ മില്‍വളപ്പിലുണ്ടായിരുന്ന പരുത്തിക്ക് അജയ് തീയിടുകയും, തീ പടര്‍ന്നതോടെ യന്ത്രങ്ങള്‍ ഉള്‍പ്പടെ കത്തി നശിക്കുകയുമായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് കമ്പനി അടച്ചാല്‍ കുറച്ചുനാളത്തേക്ക് നാട്ടിലേക്ക് പോകാന്‍ അവധി ലഭിക്കുമെന്ന് കരുതിയാണ് തീവെച്ചതെന്ന് അജയ് പൊലീസിന് മൊഴി നല്‍കി.

Eng­lish sum­ma­ry; There is no hol­i­day for Diwali; Uttar Pradesh native arrest­ed for set­ting fi_re to mill

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.