
മൂന്നാം ബലാത്സംഗ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിവെച്ചത്.
പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നും ഉപയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും ജാമ്യാപേക്ഷയിൽ രാഹുൽ വാദിക്കുന്നു. റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ വാദങ്ങളെ പൂർണമായി അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.