തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയിലെ കോവിഡ് കൺട്രോൾ റൂം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഡോക്ടർമാരുടെ സംഘം കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. കോൾ സെന്ററിൽ എത്തുന്ന കോളുകളുടെ അടിസ്ഥാനത്തിൽ രോഗികളെ എ ബി സി കാറ്റഗറി തിരിച്ച് ആശുപത്രികളിൽ എത്തിക്കും. 110 ഡോക്ടർമാർ ഉൾപ്പെടെ 678 ആരോഗ്യപ്രവർത്തകരെ ജില്ലയിലുടനീളം വിനിയോഗിക്കും.ജില്ലയിലെ പ്രൈമറി ഹെൽത്ത് സെൻററുകൾ ഇന്നു മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
English Summary: Thiruvananthapuram has the lowest number of covid patients; Minister V Shivankutty
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.