
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയിൽ ‘മേയർ’ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറി വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ ഉള്ളത്. വി വി രാജേഷിനായി കെ സുരേന്ദ്രൻ പക്ഷം പിടിമുറുക്കുമ്പോൾ ശ്രീലേഖയെ മേയറാക്കണം എന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന രാജേഷിനെ മേയറാക്കിയാൽ തിരിച്ചടിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പക്ഷം ഭയക്കുന്നുണ്ട്.
ആർ എസ് എസ് നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണായകമായിരിക്കും. വി വി രാജേഷ് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നും ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നുമാണ് ജയിച്ചത്. കേരളത്തില്‍നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയ്ക്ക് പൊലീസ് സേനയിലെ ഭരണപരമായ പരിചയം മുതൽ കൂട്ടാവും എന്നാണ് രാജീവ് ചന്ദ്രശേഖർ പക്ഷത്തിന്റെ വാദം. എന്നാൽ പൊതുരംഗത്ത് ജനങ്ങളുമായി അടുത്ത് ഇടപഴകി പരിചയം ഇല്ലാത്ത ശ്രീലേഖയെ മേയറാക്കിയാൽ തിരിച്ചടിയാകുമെന്ന പേടിയും നേതൃത്വത്തിനുണ്ട്. വി വി രാജേഷിനെ മേയറും ആർ ശ്രീലേഖയെ ഡെപ്യുട്ടി മേയർ ആക്കണമെന്ന നിർദേശവും ഉയരുനുണ്ട്. അതെ സമയം നേമത്ത് നിന്നും വിജയിച്ച എം ആർ ഗോപന്റെ പേര് ആയിരിക്കും ആർ എസ് എസ് നേതൃത്വം മുന്നോട്ട് വെക്കുന്നതെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.