ശശി തരൂരിന് വേണ്ടി പ്രവര്‍ത്തിക്കുകയോ, അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നേതാക്കള്‍ വിട്ട്നിന്ന് നിഷ്പക്ഷത പാലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃ നിരയില്‍ നിന്നും വിളികള്‍ വരുന്നതായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പാര്‍ട്ടിയിലെ യുവാക്കള്‍ സജീവമായി തരൂരിനു വേണ്ടി രംഗത്തുണ്ട്.
കോണ്‍ഗ്രസില്‍ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരാണ് ഇതിനു പിന്നില്‍. ആരും ഗാന്ധി കുടുംബത്തെ മറികടന്നു മുന്നോട്ട് വന്നുകൂടാ. ഇതാണ് കോണ്‍ഗ്രസില്‍ നിവിലുള്ള സംസ്ക്കാരം. മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ ശശിതരൂരിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറയുന്നു. മല്ലികാര്‍ജ്ജുനഖാര്‍ഗെക്ക് തരൂര്‍ ഒരുവെല്ലുവിളിയല്ലെന്നു പറയുന്നവര്‍ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നതെന്ന ചോദ്യവും തരൂരിനെ പിന്തുണവര്‍ ചോദിക്കുന്നു. തരൂരിനെ പിന്തുണയ്ക്കുന്നവരില്‍ ഏറ്റവും പ്രധാനി കാര്‍ത്തി ചിദംബരമാണ്.
അദ്ദേഹമാണ് തരൂരിനായി തമിഴ്നാട്ടില്‍ പ്രചരണം ക്രമീകരിക്കുന്നത്. തരൂരിന് വേണ്ട തുല്യ അവസരം നല്‍കുന്നില്ലെന്നു അദ്ദേഹം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ആദ്യം കോണ്‍ഗ്രസ് പ്രസിഡന്‍റായി കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവര്‍ നിര്‍ദ്ദേശിച്ചത് അശോക ഗലോട്ടിനെയാണ്. എന്നാല്‍ അദ്ദേഹം രാജസ്ഥാനില്‍ നടത്തിയ കളികള്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.
ഗലോട്ട് ക്ഷമാപണം നടത്തിയിട്ടും അദ്ദേഹത്തിനോട് ഗാന്ധി കുടുംബത്തിനുള്ള വിശ്വാസത്തിന് ഭംഗംവന്നിരിക്കുന്നു. തുടര്‍ന്നാണ് മറ്റൊരാളുടെ പേര് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചിന്തിക്കേണ്ടി വന്നത്. ഗലോട്ട് പ്രസിഡന്‍റായാല്‍ പാര്‍ട്ടിയില്‍ രണ്ട് ശക്തികേന്ദ്രങ്ങളുണ്ടാകും ഒന്നു ഗലോട്ടും, മറ്റൊന്ന് രാഹുലും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഖാര്‍ഗെയെ രംഗത്തു കൊണ്ടുവന്നത്. കുടുംബാധിപത്യത്തിനൊപ്പം നില്‍ക്കുന്ന ആളാണ് മല്ലികാര്‍ജ്ജുനഖാര്‍ഗെ
English Summary: Those campaigning for Sasitaroor should stay away
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.