ജനങ്ങളില്‍ നിന്നും അണികളില്‍ നിന്നും ഒറ്റപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്ത് മുന്നണി വിവുലീകരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയേറ്റിരിക്കുന്നു.
മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസ് ചിന്തൻ ശിബിർ ആഹ്വാനം തള്ളി യുഡിഎഫ് ഘടകകക്ഷികൾ തന്നം രംഗത്തു വന്നു കഴിഞ്ഞു. അത് കോൺഗ്രസിന്റെ മാത്രം ആഗ്രഹമാണെന്ന് കേരളകോൺഗ്രസ് ജോസഫ് വിഭാഗം പരസ്യമായി പ്രതികരിച്ചു.
പാര്‍ട്ടി നേതാക്കളായ പി ജെ ജോസഫും, മോന്‍സ് ജോസഫും എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്നണിയിലേക്ക് പുതിയ കക്ഷികളെ ക്ഷണിക്കാനല്ല, മറിച്ച് അടിത്തറ വിപുലീകരിക്കാനാണ് തീരുമാനിച്ചതെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും ശിബിർ രാഷ്‌ട്രീയ പ്രമേയത്തെ തള്ളി. തീരുമാനിക്കേണ്ടത് യുഡിഎഫാണെന്ന് ലീഗും വ്യക്തമാക്കി.കോൺഗ്രസ് നേതൃത്വവുമായി ആശയഭിന്നതയുള്ളതിനാലാണ് ശിബിറിൽ പങ്കെടുക്കാതിരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. വിശദീകരണം സോണിയ ഗാന്ധിക്ക് നൽകുമെന്ന് പ്രതികരിച്ച മുല്ലപ്പള്ളി സതീശന്റെയും സുധാകരന്റെയും നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ സംഘടനയെ ശക്തമാക്കാനായി സംഘടിപ്പിച്ച ചിന്തൻ ശിബിർ തീരുമാനങ്ങൾ കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ ദുർബലമാക്കി.
എൽഡിഎഫിനെ ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും പൊട്ടിപ്പുറപ്പെട്ട കലഹം തീർക്കേണ്ട ഗതികേടിലായി കോൺഗ്രസ് നേതൃത്വം.എന്നാൽ എൽഡിഎഫ് നേതൃത്വവും ഘടകകക്ഷികളും കൃത്യമായി നിലപാട് പ്രഖ്യാപിച്ചു. മുന്നണിയിൽനിന്ന് ചവിട്ടിപ്പുറത്താക്കിയ തങ്ങളുടെ പിന്നാലെ നാണംകെട്ട് എന്തിന് വരുന്നെന്ന് കേരള കോൺഗ്രസ് എമ്മിലെ മന്ത്രി കൂടിയായ റോഷി അഗസ്റ്റിൻ പരിഹസിച്ചു.ഇടതു മുന്നണിയിൽ ഹാപ്പിയാണെന്നതാണ്.ഒപ്പം നിന്നാൽ പാരവെക്കാതെ പ്രവർത്തിക്കുന്നവരാണ് ഇടതു പ്രവർത്തകർ. അതുകൊണ്ട് തന്നെ ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.ഇടതുമുന്നണിയിൽ തങ്ങൾക്ക് ലഭിക്കുന്നത് മാന്യമായ പരിഗണനയാണെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറയുന്നു.
ജോസഫ് വിഭാഗം ദുർബലമാണെന്ന് കോൺഗ്രസ് പറയാതെ പറയുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി ചിന്തൻ ശിബിറിൽ പങ്കെടുക്കാതിരുന്നത് ആശയ ഭിന്നതമൂലമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭിന്നത വ്യക്തിപരമല്ല. കാരണം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സോണിയ ഗാന്ധിക്ക് തന്റെ രാഷ്‌ട്രീയ സത്യസന്ധതയും പാർടി കൂറും നന്നായി അറിയാം. അവരെ കാര്യം ബോധ്യപ്പെടുത്തും. അത് എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കാൻ കഴിയില്ല.
സോണിയയെ ധരിപ്പിച്ചശേഷം വിശദാംശം പങ്കുവയ്‌ക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറാണ് പരിപാടിക്ക് ക്ഷണിച്ചത്. പങ്കെടുക്കാനാവാത്തതിൽ മനോവേദനയുണ്ടെന്നും മുല്ലപ്പള്ളി വാർത്താലേഖകരോട് പറഞ്ഞു. ചിന്തൻ ശിബിറിൽ പങ്കെടുക്കാത്തതിന് വിശദീകരണം ചോദിക്കുമെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
English Summary:Thought camp; KPCC’s attempt to expand UDF backfires
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.