23 December 2024, Monday
KSFE Galaxy Chits Banner 2

ജാമിയ മസ്ജിദില്‍ കയറി പൂജ നടത്തുമെന്ന് ഭീഷണി

Janayugom Webdesk
മാണ്ഡ്യ
June 2, 2022 10:36 pm

ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദില്‍ ശനിയാഴ്ച കയറി പൂജ നടത്തുമെന്ന് ചില ഹിന്ദു സംഘടനകളുടെ നേതാക്കള്‍ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത. മാണ്ഡ്യയില്‍ ഞായറാഴ്ച വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ മാതൃകയില്‍ മസ്ജിദ് സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

‘ശ്രീരംഗപട്ടണ ചലോ’ പരിപാടിയില്‍ പങ്കെടുക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ പരിപാടികളിലുമായി ഇവര്‍ ആഹ്വാനം ചെയ്തിരിക്കയാണ്. ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ജാമിയ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം.

Eng­lish summary;threat to enter the Jamia Masjid and per­form pooja

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.