23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീടുകൾ തകർക്കുമെന്ന് ഭീഷണി; എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Janayugom Webdesk
ഹൈദരാബാദ്
February 17, 2022 7:43 pm

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീടുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ തെലുങ്കാന ബിജെപി എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ഹെെദരാബാദിലെ ​ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ് നടത്തിയ വിവാദ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ വിലയിരുത്തി. ചൊവ്വാഴ്ചയാണ് വിവാദ വീഡിയോ പുറത്തിറക്കിയത്. 

“യോ​ഗിജിയുടെ പക്കൽ ആയിരക്കണക്കിന് ബുൾഡോസറുകളുണ്ട്. യോഗി ജി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത രാജ്യദ്രോഹികളെ കണ്ടെത്തും. അവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോ​ഗിച്ച് തകർക്കും. ഉത്തർപ്രദേശിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ യോ​ഗി യോ​ഗി എന്ന് വിളിക്കണം. അല്ലെങ്കിൽ സംസ്ഥാനം വിട്ട് ഓടി പോകണം.” എന്നായിരുന്നു വീഡിയോയിൽ എംഎൽഎയുടെ ഭീഷണി. വിവിധ രാഷ്ട്രീയ കക്ഷികളും രാജാ സിങ്ങിന്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തി. 

Eng­lish Summary:Threatens to demol­ish hous­es if BJP does not vote; Show cause notice to MLA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.