9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

എംഡിഎംഎയുമായി ലീഗ് നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
March 29, 2022 4:33 pm

എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബർവിങ് കോ ഓർഡിനേറ്റർ പഴേരി റിയാസ് (29), പേരാമ്പ്ര മേഞ്ഞാണ്യം കാരക്കുന്നുമ്മൽ സാഹിത്ത് (27), കൂരാച്ചുണ്ട് മലയിൽ ഹാഷിഫ് അലി എന്നിവരെയാണ് ബാലുശേരി എസ്ഐ കെ റഫീക്കും സംഘവും ചേർന്ന് പിടി കൂടിയത്.

പട്രോളിങ്ങിനിടെ ഞായറാഴ്ച പുലർച്ചെ 1.45ഓടെ നടുവണ്ണൂർ ടൗണിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽ നിന്നാണ് 48 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.

eng­lish sum­ma­ry; Three arrest­ed, includ­ing league leader with MDMA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.