സ്കൂളിലെ ശൗച്യാലയത്തിന്റെ മതില് ഇടിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്തുവച്ചും. ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇതിൽ ഒരു വിദ്യാർത്ഥി ചികിത്സ കിട്ടാതെ മരിച്ചെന്നാണ് സഹപാഠികളും രക്ഷിതാക്കളും ആരോപിക്കുന്നത്. അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഗുരുതരമായ പരിക്കേറ്റ മൂന്ന് പേര് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. 30ലധികം വിദ്യാർത്ഥികൾ സംഭവസ്ഥലത്തുണ്ടായിരുന്നു.
തമിഴ്നാട് നെല്ലെ ജില്ലയിലെ തിരുനെൽവേലി എസ്എൻ റോഡില്‍ പാളയങ്കോട്ടയിൽ മ്യൂസിയത്തിന് സമീപം ടൗൺ ചാപ്റ്റർ എന്ന സ്വകാര്യ ഹൈസ്കൂളില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷിതാക്കളടക്കം സമീപവാസികളെല്ലാം സ്കൂളില്‍ തടിച്ചുകൂടി. സംഭവത്തെ തുടര്‍ന്ന് നെല്ലെ ടൗൺ മേഖലയിൽ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിലാണ്. എട്ട്, ഒമ്പത് ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കാനുള്ള നീക്കവും വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചു. ഒടുവില്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും വിശ്രമം അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂൾ വിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവികൾ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.
english summary; Three children die after toilet wall collapses at school
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.