സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ജാഥകൾ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം ഉണ്ടാകും. രാത്രിയും പകലും വാഹനപരിശോധന കർശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. മുഴുവൻ പൊലീസ് സേനാംഗങ്ങളെയും അടുത്ത മൂന്നുദിവസം ഇതിനായി നിയോഗിക്കും. വളരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കു എന്നും ഡിജിപി അനിൽകാന്തിന്റെ നിർദേശത്തിലുണ്ട്.
പ്രശ്നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറണ്ട് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും ഡിജിപി നിർദേശിച്ചു.
ENGLISH SUMMARY: Three day march and loudspeaker control in the state
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.