എംസി റോഡില്‍ ഏനാത്ത് പുതുശ്ശേരിഭാഗം കത്തോലിക്കാ പള്ളിക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോ കാറിലെ യാത്രക്കാരായ വരംപിടിപ്പിള്ളി മഠത്തില്‍ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവര്‍ അപകടസ്ഥലത്തും ഇവരുടെ മകന്‍ നിഖില്‍ രാജ്(32) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയും മരിച്ചു. മടവൂര്‍ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് രാജശേഖര ഭട്ടതിരി. എതിര്‍ദിശയില്‍നിന്നു വന്ന കാറിലുണ്ടായിരുന്ന നാലു പേരും പരുക്കേറ്റ് ചികിത്സയിലാണ്. മാരുതി ബ്രസ വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ചടയമംഗലം അനസ്സ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്‌സും, കൊട്ടാരക്കര ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്നയുടനെ അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. തുടര്‍ന്ന് വാഹനം വശങ്ങളിലേക്ക് മാറ്റി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയര്‍ ഫോഴ്‌സ് റോഡ് ഗതാഗത യോഗ്യമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അടൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാറിനെ എതിര്‍ ദിശയില്‍നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു. കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറാണ് തെറ്റായ ദിശയില്‍ വന്ന് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സൂചന. രാവിലെ ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറും പൂര്‍ണമായി തകര്‍ന്നു.
English summary; Three members of a family died in a car collision
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.