രാജ്യത്ത് മൂന്ന് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ചണ്ഡിഗഢ്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയിലും ചണ്ഢിഗഢിലെ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ കേസുകളാണിത്. ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ 20കാരനാണ് ചണ്ഡിഗഢില്‍ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ അടുത്തിടെ അയര്‍ലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയതാണ്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച കര്‍ണാടകയില്‍ കേസുകളുടെ എണ്ണം മൂന്നായി. ഏറ്റവു കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് മഹാരഷ്ട്രയിലാണ്, 17. രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിരുന്നു.
English Summary: Three more Omicron cases have been confirmed in the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.