22 January 2026, Thursday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

അമ്മയും മക്കളും കല്ലടയാറ്റിൽ ചാടി മരിച്ചു

Janayugom Webdesk
കൊല്ലം
March 8, 2023 4:35 pm

കൊല്ലം പുനലൂർ രണ്ട് മക്കളുമായി യുവതി കല്ലടയാറ്റിൽ ചാടി മരിച്ചു. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജുവിന്റെ മകൾ രമ്യ (30) മക്കളായ സരയു (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച കല്ലുവാതുക്കലുള്ള ഭർത്തൃഗ്രഹത്തിൽ നിന്നും രണ്ട് കുട്ടികളെയും കൂട്ടി രമ്യ കമുകുംചേരിയിലുള്ള വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി. എന്നാൽ കമുകുംചേരിയിലേക്ക് പോകാതെ ഉച്ചയ്ക്ക് ഒരു മണിയോടെ എലിക്കാട്ടൂരിൽ പേപ്പർമിൽ തടയണയുടെ ഭാഗത്ത് എത്തി രണ്ട് കുട്ടികളെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് ശരീരത്തിൽ കൂട്ടിക്കെട്ടി കല്ലടയാറ്റിൽ ചാടുകയായിരുന്നു. ചാടുന്നതിന് മുൻപ് കുട്ടികൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കുട്ടികൾക്ക് രാസവസ്തു നൽകി ബോധം കെടുത്തിയതായി പൊലീസ് സംശയിക്കുന്നു.

സംഭവസ്ഥലത്ത് നിന്നും ഗുഡ്നൈറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡ് കുപ്പി പൊലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകൂ. ആറ്റിലേക്ക് ചാടുന്നത് മറുകരയിൽ ഉള്ള ആളുകൾ കണ്ട് പൊലീസിലും, ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് നാട്ടുകരും, ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി കരക്കെത്തിച്ചു. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസും ബന്ധുക്കളും സംശയിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകൂ. ഭർത്താവ് സജി ചാക്കോ വിദേശത്താണ്.

Eng­lish Sum­ma­ry: three peo­ple were found dead in kalladayar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.