23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 28, 2023
May 21, 2022
April 30, 2022
April 13, 2022
April 5, 2022
March 8, 2022
January 31, 2022
January 20, 2022

ദുരഭിമാന കൊലപാതകം; സഹോദരിയെ കൊന്ന മൂന്ന് പേർക്ക് വധശിക്ഷ

Janayugom Webdesk
ഡറാടൂണ്‍
May 21, 2022 6:37 pm

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ദുരഭിമാന കൊലപാതകത്തിലെ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്ത സഹോദരിയെ കൊന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വധശിക്ഷ വിധിച്ചത്.

ഹരിദ്വാറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. 2018 മെയ് 18 ന് യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഖാൻപൂരിലെ ഷാപൂർ നിവാസിയായ പ്രീതി സിംഗ് 2014 ൽ അയൽ ഗ്രാമമായ ധർമ്മുപൂരിൽ താമസിച്ചിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം.

പിന്നീട് 2018 മെയ് 18 ന് പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സഹോദരങ്ങളായ കുൽദീപ് സിംഗ്, അരുൺ സിംഗ് എന്നിവർ യുവതിയെ അറിയിച്ചു. ഇതിനായി ഖാൻപൂരിലെ അബ്ദിപൂർ ഗ്രാമത്തിലുള്ള മാതൃസഹോദരൻ സന്തർപാലിന്റെ വീട്ടിൽ എത്താനും ആവശ്യപ്പെട്ടു.

പ്രീതി എത്തിയ ഉടൻ കുൽദീപും അരുണും ബന്ധുവായ രാഹുലും യുവതിയെ ആക്രമിച്ചു. പ്രതികൾ കോടാലി, ചുറ്റിക എന്നിവ കൊണ്ട് കൂരമായി ആക്രമിക്കുകയും പ്രീതി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. പിന്നീട് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ ഖാൻപൂർ പൊലീസ് കുൽദീപ്, അരുൺ, രാഹുൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Eng­lish summary;Three sen­tenced to death for killing sister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.