27 December 2024, Friday
KSFE Galaxy Chits Banner 2

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

Janayugom Webdesk
കുൽ​ഗാം
September 28, 2022 11:35 pm

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. കുൽഗാമിലെ അഹ്വാതു മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. പാകിസ്ഥാന്‍ സ്വദേശിക്ക് പുറമെ ബട്‌പോറയിലെ മുഹമ്മദ് ഷാഫി ഗാനി, തകിയ ഗോപാൽപോരയിലെ യാവർ എന്ന മുഹമ്മദ് ആസിഫ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസ്/സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികനും രണ്ട് പ്രദേശവാസികള്‍ക്കും വെടിയേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒരു എകെ 56, രണ്ട് എകെ 47, ഒരു പിസ്റ്റൾ, ഗ്രനേഡ്, വെടിയുണ്ടകള്‍ എന്നിവയുൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Three ter­ror­ists killed in Kashmir

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.