28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: കര്‍ണാടകയില്‍ ഒമ്പതുപേര്‍ മ രിച്ചു

Janayugom Webdesk
ബംഗളൂരു
October 16, 2022 1:04 pm

കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. നാല് കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. കര്‍ണാടക സ്റ്റേറ്റ് ബസും പാല്‍ ടാങ്കറും ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ക്കുമിടയില്‍ ടെംബോ ട്രാവലര്‍ ഇടിച്ചുകയറിയാണ് അപടകമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആറ് പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍വച്ചും മരിച്ചു. പരിക്കേറ്റവര്‍ ഹസനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Three vehi­cle col­li­sion acci­dent: Nine killed in Karnataka

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.