25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025
April 19, 2025
April 17, 2025
April 17, 2025
April 15, 2025

മൂന്നുവയസുകാരന്റെ മര ണം അമ്മ കസ്റ്റഡിയിൽ: കൂടുതല്‍ പ്രതികളുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍

Janayugom Webdesk
പാലക്കാട്
April 13, 2022 8:57 am

മൂന്നുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉമ്മ കസ്റ്റഡിയിൽ. കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ എലപ്പുള്ളി, ചുട്ടിപ്പാറ, വേങ്ങോടി ആസിയയുടെ മകൻ മുഹമ്മദ് ഷാനെ യാണ് ഇന്നലെ രാവിലെ 10.00 മണിയോടെ വീട്ടിനകത്ത് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിൽ മരണം കൊലപാതകമാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും അമ്മയാണ് കൊലപ്പെടുത്തിയതെന്ന സംശയത്തെ തുടർന്ന് രാത്രി ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കുട്ടിയുടെ മുത്തച്ഛന്‍ ആരോപിച്ചു.

Eng­lish Sum­ma­ry: three year olds death; police arrests mother

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.