17 April 2025, Thursday
KSFE Galaxy Chits Banner 2

എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

Janayugom Webdesk
തൊടുപുഴ
December 20, 2022 10:25 pm

നിരോധിത ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും സഹിതം മൂന്ന് യുവാക്കളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മുതലക്കോടം കല്ലുമാരി സ്വദേശി ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന ഇല്ലപ്പടിക്കൽ ആദർശ് (അപ്പു-18), മൂവാറ്റുപുഴ കാവക്കാട് കൂമുള്ളിൽ വീട്ടിൽ കെ എസ് അനന്ദു (ഉണ്ണി 24), മണക്കാട് പുതുപ്പരിയാരം പാറയിൽ ചകടാശേരിയിൽ വീട്ടിൽ അരവിന്ദ് (ഉണ്ണി 23) എന്നിവരെയാണ് ജൂനിയർ എസ്ഐ നൗഷാദും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 0.45 ഗ്രാം എംഡിഎംഎയും 6.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി റിവർവ്യൂ റോഡിൽ ഹോട്ടലിനു സമീപം പുഴയോരത്തു നിന്നാണ് പട്രോളിങ്ങിനിടെ ഇവരെ പിടികൂടിയത്. പൊലീസ് വാഹനം കണ്ട് ഓടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: Three youths were arrest­ed with MDMA and ganja

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.