തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 239 ബൂത്തുകളിൽ വേറിട്ട ബൂത്തിൽ തന്നെ നിയോഗിക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് അഞ്ച് വനിതകൾ.
119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫൻ്റ് ജീസസ് എൽ.പി.എസ് ആണ് അപൂർവ്വ ബൂത്തായിട്ടുള്ളത്. മുഴുവൻ പോളിംഗ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. പോളിംഗ് ബൂത്തിൻ്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നൽകിയിട്ടുള്ളതും ഒരു വനിതയ്ക്ക് തന്നെയാണ്.
ആലുവ യുസി കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതു മോൾ വർഗീസ്, മരട് നഗരസഭ ജൂനിയർ സൂപ്രണ്ട് പി.പി ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ് അമ്പിളിക്കാണ് സുരക്ഷാ ചുമതല.
മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവൻ വനിതകളാണെന്ന് അഞ്ച് പേരും അറിഞ്ഞത്. പ്രിസൈഡിങ്ങ് ഓഫീസറായ നീതു മോളും ഫസ്റ്റ് പോളിംഗ് ഓഫീസറായ ജൂഡിയും ചേർന്നായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നു ഇവർ.
English Summary: Thrikkakara by-election: Booth 119 is run by women
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.