26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
April 19, 2024
February 28, 2024
April 27, 2023
January 20, 2023
November 4, 2022
September 30, 2022
July 10, 2022
June 5, 2022
June 3, 2022

തൃക്കാക്കര വിധി നാളെ: വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും

Janayugom Webdesk
കൊച്ചി
June 2, 2022 7:17 pm

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് കേന്ദ്രത്തിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും.

ശുഭ പ്രതീക്ഷയിലാണ് എൽഡിഎഫ്. നാടിന്റെ വികസന വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ട തെരെഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ പുരോഗതിക്ക് എൽഡിഎഫ് ഭരണത്തിനൊപ്പം നിൽക്കുന്ന ആൾ എംഎൽഎ ആകണമെന്ന ചിന്ത വോട്ടർമാരുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. അത് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വിജയത്തിന് ഇടയാക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.

അതെസമയം യുഡിഎഫ് സീറ്റ് നിലനിർത്തുമെന്നും ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്നാണ് കരുതുന്നതെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഇക്കുറി നേടുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ എ എൻ രാധാകൃഷ്ണൻ.

പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. തൃക്കാക്കരയിൽ ഇത്തവണ 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ ആകെ 1,96,805 വോട്ടർമാരിൽ 68,175 സ്ത്രീകളും 67,166 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറുമാണ് വോട്ട് ചെയ്തത്.

Eng­lish summary;Thrikkakara ver­dict tomor­row: Count­ing of votes will start at 8 am

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.