23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസ്; മൂന്നുപേർ കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
May 28, 2022 2:47 pm

തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകരാണ് വിവാദ സംഭവങ്ങൾക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്.

ഇതിൽ കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകൻ ആണ്. കസ്റ്റഡിയിൽ ആയിരിക്കുന്ന ബാക്കി രണ്ടുപേരിൽ ഷിബുവും കോവളം സ്വദേശിയായ സുഭാഷും കോൺഗ്രസ് പ്രവർത്തകരാണ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ഷിബു.നിലവിൽ പോലീസ് മൂവരെയും ചോദ്യം ചെയ്തു വരികയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് പോലീസ് ഇതിനുപിന്നാലെ വ്യക്തമാക്കിയത്. വിവാദ സംഭവത്തിൽ മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷണർ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസിന്റെ നടപടി.അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഇന്നലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആണ് പൊലീസ് അറസ്റ്റ് ഇന്നലെ ചെയ്തത്.

എന്നാൽ, 2 ദിവസം മുമ്പ് മറ്റൊരാളെ അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെ ആണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃക്കാക്കരയിലെ പ്രധാന ചർച്ച ഇപ്പോൾ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ജോസഫിന് എതിരെ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും ആണെന്നു പറയപ്പെടുന്നു.

വിവാദ സംഭവത്തിന് പിന്നാലെ, ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- ‘ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ

Eng­lish Summary:Thrikkakara by-elec­tion: Obscene video case against Joe Joseph; Three in custody

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.