23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2022
December 20, 2022
December 18, 2022
December 14, 2022
December 10, 2022
November 28, 2022
November 28, 2022
November 27, 2022
November 26, 2022
November 24, 2022

ത്രില്ലര്‍ ഡേ ! കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍

Janayugom Webdesk
ദോഹ
November 28, 2022 10:43 pm

ഖത്തര്‍ ലോകകപ്പില്‍ അടിയും തിരിച്ചടിയുമായിയുള്ള കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍ കലാശിച്ചു. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. ചാള്‍സ് കാസ്റ്റെലെറ്റോ, വിന്‍സന്റ് അബൂബക്കര്‍, ചുപോ മൗടിങ് എന്നിവര്‍ കാമറൂണിനായി ഗോള്‍ നേടിയപ്പോള്‍ പാവ്‌ലോവിച്ച്, മിലന്‍കോവിച്ച് സാവിച്ച്, അലക്സാണ്ടര്‍ മിട്രോവിച് എന്നിവരാണ് സെര്‍ബിയയുടെ സ്കോറര്‍മാര്‍.

മറ്റൊരു ത്രില്ലര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഘാന. ആവേശം അവസാനം വരെ നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ഘാന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

വമ്പന്മാരായ ജര്‍മ്മനിയും സ്പെയിനും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍. ആക്രമണവും പ്രത്യാക്രമണവുമായി ആരാധകരെ ആവേശംകൊള്ളിച്ച് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഇതോടെ മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ഇയില്‍ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്നവര്‍ ആരൊക്കെന്നറിയാന്‍ അവസാന പോരാട്ടം വരെ കാത്തിരിക്കേണ്ടി വരും. 

Eng­lish Summary:Thriller day! Cameroon-Ser­bia match tied
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.