23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 28, 2024
January 27, 2024
December 11, 2023
December 2, 2023
August 27, 2023
May 2, 2023
March 22, 2023
March 15, 2023
March 11, 2023
January 10, 2023

ഏജന്റുമാര്‍ ഇങ്ങോട്ട് വിളിച്ചത്, നടന്നത് ടിആര്‍എസ് ട്രാപ്പ്: വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി

Janayugom Webdesk
November 5, 2022 1:58 pm

ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാൻ ശ്രമം നടത്തിയെന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ബിഡിജെഎസ് നേതാവും കേരള എൻഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ആരോപണങ്ങള്‍ നിഷേധിച്ച തുഷാര്‍ നടന്നത് ടിആര്‍എസ് ട്രാപ്പാണെന്നും പ്രതികരിച്ചു. 

ഫോണ്‍ റെക്കോര്‍ഡുകളിലെ ശബ്ദം തന്റേത് തന്നെയാണ്. ഏജന്റുമാര്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. മീറ്റിംഗില്‍ കാണാമെന്ന് താൻ മറുപടിയും നല്‍കി. ഏജന്റുമാര്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും തുഷാര്‍ പറഞ്ഞു. തെലങ്കാനയില്‍ ബിജെപി നടത്തിയ ഓപ്പറേഷൻ കമലത്തിന് പിന്നില്‍ തുഷാറാണെന്നും ഏജന്റുമാര്‍ ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നെന്നുമാണ് മുഖ്യമന്ത്രി കെസിആര്‍ ആരോപിച്ചത്. ബിജെപി ഇത് നിഷേധിച്ചപ്പോള്‍ ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകളും പുറത്തുവിട്ടു.

തെലങ്കാന ഹൈക്കോടതിയില്‍ ഈ തെളിവുകള്‍ സര്‍ക്കാര്‍ ഹാജരാക്കി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെസിആര്‍ ആരോപിക്കുന്നു.

Eng­lish Sum­mery: thushar vel­lap­pal­ly respond­ing about telun­gana cm kcr alle­ga­tion on oper­a­tion lotus
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.