23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ടി കെ രാജീവ്‌കുമാർ ഷെയ്ൻ നിഗം ചിത്രം ‘ബർമുഡ’; രണ്ടാമത്തെ ഗാനം നിവിൻപോളി പുറത്തിറക്കി.…

Janayugom Webdesk
August 9, 2022 4:37 pm

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബര്‍മൂഡ’. ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. മധുശ്രീ നാരായണൻ ആലപിച്ച ” നീ ഒരിന്ദ്രജാലമേ ” എന്ന ഗാനം ചലച്ചിത്ര താരം നിവിൻ പൊളിയുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പുറത്തിറക്കിയത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേശ്‌ നാരായൺ ആണ്. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളിൽ എത്തും.
ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ രചന കൃഷ്ണദാസ് പങ്കിയുടേതാണ്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Sum­ma­ry: TK Rajivku­mar Shane Nigam film ‘Bermu­da’; Niv­in­poly released the sec­ond song

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.