18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

കാമുകനെ കാണണം; ഒരു ഗ്രാമം മുഴുവന്‍ ഇരുട്ടിലാക്കി യുവതി

Janayugom Webdesk
പട്ന
July 18, 2023 8:24 pm

കാമുകനെ രഹസ്യമായി കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് കാമുകനെ കാണുന്നതിന് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവതി പ്രദേശത്തെ വൈദ്യുതി വിഛേദിച്ചത്. തുടര്‍ന്ന് ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. നാട്ടുകാരുടെ ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വീട്ടുകാർ സമ്മതം നൽകിയതോടെ, ഇരുവരുടെയും വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

Eng­lish Summary:to meet the lover in secret; The young woman left an entire vil­lage in darkness

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.