ഐഎസ്എല്ലില്‍ 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെയിറങ്ങും. മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ചില്ലാതെ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. അഡ്രിയൻ ലൂണ ഇന്ന് ബെംഗളൂരുവിനെതിരെ കളിക്കുമോയെന്നു തീർച്ചയില്ല. ശരീരക്ഷമത വീണ്ടെടുക്കാത്തതാണ് കാരണം. ലൂണ ഒഴികെയുള്ള വിദേശതാരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ക്യാമ്പിലുണ്ടായ കോവിഡ് വ്യാപനം ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെയടക്കം മാനസികമായി തളര്‍ത്തിക്കഴിഞ്ഞു.
മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കോവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. 11 കളിയിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി 23 പോയിന്റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 22 പോയിന്റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. രണ്ടാഴ്ചയിലേറെ ജിം വർക്കൗട്ട്പോലും സാധ്യമല്ലാത്ത അവസ്ഥയിൽ മുറികൾക്കുള്ളിലായ കളിക്കാർ തിരിച്ചുവരവിന്റെ ആവേശത്തിലാണെങ്കിലും തീവ്രമായ മത്സരാനുഭവം പരുക്കിന് ഇടയാക്കുമോ എന്ന ആശങ്ക ടീം മാനേജ്മെന്റിനുണ്ട്.
അതേസമയം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വേണ്ടത്ര ഫിറ്റല്ല എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് നല്‍കുന്നത്. ഒരു കബഡി ടീമിന് ആളുണ്ടെന്നും ഫുട്‌ബോള്‍ കളിക്കാനുള്ള എണ്ണം തികയില്ല എന്നും വുകുമനോവിച്ച് പറയുന്നു. എനിക്കറിയില്ല എത്ര പേര്‍ക്ക് കളിക്കാനാകുമെന്ന്, ഒരു കബഡി മത്സരത്തിന് വേണ്ട കളിക്കാര്‍ ടീമിലുണ്ട്, പക്ഷെ ഫുട്ബോള്‍ മത്സരത്തിന്റെ കാര്യം എനിക്ക് സംശയമാണ്, ഞങ്ങള്‍ ഒരു മത്സരത്തിന് ഇപ്പോള്‍ സജ്ജരല്ല. ഇന്നത്തെ മത്സരത്തെക്കുറിച്ചൊന്നും ഞങ്ങള്‍ കാര്യമായി ചിന്തിക്കുന്നില്ല- വാര്‍ത്താ സമ്മേളനത്തില്‍ വുകുമനോവിച്ച് പറഞ്ഞു.
ENGLISH SUMMARY:today Blasters Match
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.