26 December 2024, Thursday
KSFE Galaxy Chits Banner 2

സി കെ ചന്ദ്രപ്പന്‍ പത്താം ചരമവാർഷികദിനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 22, 2022 8:22 am

വിപ്ലവ കേരളത്തിന്റെ പ്രിയ പുത്രനായിരുന്ന സി കെ ചന്ദ്രപ്പന്റെ പത്താം ചരമവാർഷികദിനം ഇന്ന് സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. സിപിഐ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ രാവിലെ 10 മണിക്ക് ചന്ദ്രപ്പന്റെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തും.

ചന്ദ്രപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. പാർട്ടി ഓഫീസുകൾ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും ചന്ദ്രപ്പന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സ്മരണ പുതുക്കാൻ കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

eng­lish summary;Today is the 10th death anniver­sary of CK Chandrappan

you may  also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.