രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റുണ്ടാകും. കനത്തസുരക്ഷയിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. അതേസമയം ഇത്തവണയും വിഷിഷ്ടാതിഥി ഉണ്ടാവില്ല. തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്.
പ്രധാനമന്ത്രി 10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. കനത്ത മൂടൽമഞ്ഞിഞ്ഞെ തുടര്‍ന്ന് പകൽ 10.30നാണ് പരേഡ് തുടങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ പരേഡ് 3.3 കിലോമീറ്റർ മാത്രമാകും ഉണ്ടാവുക. റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 14,000 പേർ മാത്രമാകും എത്തുക. ഇവരില്‍ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്കാണ്.
പന്ത്രണ്ട് സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. 21 നിശ്ചലദൃശങ്ങൾ പരേഡിലുണ്ടാകും. 15 വയസ്സിന് താഴെ പ്രായമുളവരെയും വാക്സീൻ എടുക്കാത്തവരെയും ഇന്ത്യാഗേറ്റിലേക്ക് പ്രവേശിപ്പിക്കില്ല. റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേർ എത്തും.
ENGLISH SUMMARY; Today is the 73rd Republic Day; Celebration with strict restrictions in the country’s capital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.