നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിനത്തില്‍. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് തുടക്കമാകും സംസ്ഥാനത്തെ ഭരണത്തലവൻമാർ, മന്ത്രിമാർ, ആസ്ഥാന ഉദ്യോഗസ്ഥർ, നീതിന്യായ നിർവഹണം എന്നിവയുടെ ധനാഭ്യർത്ഥന ചർച്ചയും വോട്ടെടുപ്പുമാകും ഇന്ന് നടക്കുക.
ആദ്യ ദിനത്തിനു സമാനമായി സഭ പ്രക്ഷുബ്ദമാക്കുന്ന നിലപാടാകും പ്രതിപക്ഷം സ്വീകരിക്കുക.ആദ്യ ദിനമായ ഇന്ന് 2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി.
പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുക. കൊവിഡ് കാരണം പിൻവലിച്ച 2020ലെ ബില്ലാണ് ഇപ്പോൾ പാസാക്കിയതെന്നും, പ്രതിപക്ഷത്തിന് വിഷയത്തിൽ ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
English Summary:
Today is the second day of the assembly session
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.