15 November 2024, Friday
KSFE Galaxy Chits Banner 2

പുഞ്ചിരി പകരാം; ഇന്ന് ലോക ചിരി ദിനം

Janayugom Webdesk
October 7, 2022 9:17 am

ഇന്ന് ലോകചിരിദിനമാണ്. എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ചിരി ദിനമായി ആഘോഷിക്കുന്നത്. ഒരു പുഞ്ചിരിക്ക് സന്തോഷം നല്‍കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും സാധിക്കും. ഈ ആശയം തന്നെയാണ് ചിരിദിനത്തില്‍ കൊണ്ടാടുന്നത്.
1999 ലാണ് ആദ്യമായി ലോക ചിരിദിനം ആഘോഷിക്കുന്നത്. 1963 ല്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റും മസാച്യുസെറ്റ്‌സിലെ ഹാര്‍വി ബോള്‍ എന്ന കാലാകാരനാണ് പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം സൃഷ്ടിച്ചത്. ഇതാണ് ലോക ചിരിദിനം എന്ന ആശയത്തിലേക്ക് പിന്നീട് നയിച്ചത്. 

ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളില്‍ ഒന്നായാണ് സ്‌മൈലി മാറി. വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. 2001ല്‍ ഹാര്‍വി വിടപറഞ്ഞതോടെ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും ഈ ദിനം ആചരിച്ചു തുടങ്ങി. ലോകമെമ്പാടുമുള്ള ആളുകള്‍ ചിരിയുടെ പ്രാധാന്യം തിരിച്ചറിയാനും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ ദിവസം ഹാര്‍വി ആഗ്രഹിച്ചു. ചിരി മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നും പറയുന്നു. പോസിറ്റീവ് എനര്‍ജി പകരാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണ് പുഞ്ചിരി. 

Eng­lish Summary:Today is World Laugh­ter Day2022

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.