23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

‘ഇന്ന് നിങ്ങള്‍ പാഡ് ചോദിക്കും, നാളെ കോണ്ടവും ചോദിക്കും’; വിദ്യാര്‍ത്ഥിനികളോട് തട്ടിക്കയറി വനിതാ വികസന കോര്‍പറേഷന്‍ മേധാവി

Janayugom Webdesk
പട്ന
September 29, 2022 12:11 am

സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പ്രതികരിച്ച് വനിതാ വികസന കോര്‍പറേഷന്‍ മേധാവി. ബിഹാറിലെ വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഐഎഎസ് ഹർജോത് കൗറാണ് വിദ്യാര്‍ത്ഥിനികളോട് തട്ടിക്കയറിയത്. സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചതിനാണ് വിദ്യാര്‍ത്ഥികളോട് സ്ത്രീ കൂടിയായ എംഡി മോശം രീതിയില്‍ പ്രതികരിച്ചത്.
സ്കൂളില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സൗജന്യമായി സാനിട്ടറി പാഡുകള്‍ ലഭ്യമാക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടത്. 20–30 രൂപ വിലയുള്ള സാനിറ്ററി പാഡുകൾ തരാന്‍ കഴിയില്ലെയെന്നായിരുന്നു വിദ്യാര്‍ത്ഥിനി ചോദിച്ചത്. ആവശ്യങ്ങള്‍ക്ക് ഒരു അവസാനമില്ലെ, നാളെ, സർക്കാർ ജീൻസും മനോഹരമായ ഷൂസും നൽകണമെന്ന് നിങ്ങൾ പറയും. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോൾ, നിങ്ങൾക്കും സൗജന്യ കോണ്ടം വേണമെന്നും പറയും, ഹർജോത് കൗർ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി ഏറ്റവും ശബ്ദമുയർത്തുന്ന ചാമ്പ്യന്മാരിൽ ഒരാളായാണ് ഞാൻ അറിയപ്പെടുന്നത്. ഇപ്പോൾ എന്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താൻ അത്തരം താഴ്ന്ന ശ്രമങ്ങൾ നടത്തുന്നതായും അവര്‍ ആരോപിച്ചു. 

Eng­lish Sum­ma­ry: ‘Today you ask for a pad, tomor­row you ask for a con­dom’; Head of Wom­en’s Devel­op­ment Cor­po­ra­tion cheat­ed on female students

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.