25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
October 15, 2024
September 26, 2024
August 26, 2024
October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023

ബൈക്കില്‍ തൊട്ടു; ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

Janayugom Webdesk
ലഖ്നൗ
September 4, 2022 9:31 pm

ബൈക്കില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്ലാസില്‍ പൂട്ടിയിട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ നാഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റാനോപുരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപകനായ കൃഷ്ണമോഹന്‍ ശര്‍മയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. 

ദളിത് വിദ്യാര്‍ഥി ബൈക്കില്‍ തൊട്ടതിന് ക്ഷുഭിതനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ലോഹദണ്ഡ്, ചൂരല്‍ എന്നിവകൊണ്ട് അടിച്ചതായും കഴുത്ത് ഞെരിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. സ്‌കൂളിലെ മറ്റു അധ്യാപകരെത്തിയാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയതെന്ന് നാഗ്ര സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ദേവേന്ദ്രനാഥ് ദുബെ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:Dalit stu­dent bru­tal­ly beat­en by teacher for touch­ing bike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.