November 28, 2023 Tuesday

Related news

November 27, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 23, 2023
November 23, 2023
November 21, 2023
November 20, 2023
November 20, 2023

ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം; 30 പേര്‍ക്ക് പരുക്കേറ്റു

Janayugom Webdesk
October 1, 2023 2:46 pm

ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി വന്ന ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ആകെ 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്. നിതിന്‍ (15), ബേബികല (42), മുരുകേശന്‍ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസ് കൂനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടത്തില്‍പ്പെട്ടത്. ബസ് സംരക്ഷണഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു.

കയര്‍ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish summary;Tourist bus over­turns into Koka, eight peo­ple die; 30 peo­ple were injured
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.