യുഡിഎഫ് ഹര്‍ത്താലിനെ തുടര്‍ന്ന് വെട്ടിലായത് ജില്ലയില്‍ എത്തിയ വിനോദസഞ്ചാരികള്‍. രാമക്കല്‍മേട് അടക്കം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ നല്ല തിരക്കായിരുന്നു. ഹര്‍ത്താല്‍ അറിയാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളിലുമായി എത്തിയ വിനോദസഞ്ചാരികളും ശബരിമല തീര്‍ത്ഥാടകരും ഒരുപോലെ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായി.
കെഎസ്ആര്‍ടിസി നെടുങ്കണ്ടം സബ് സെന്ററില്‍ നിന്നും പതിവ് പോലെ ഏട്ട് ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി. സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നടത്തിയില്ല. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഹര്‍ത്താല്‍ ഏറ്റവും ബാധിച്ചത് ജനജീവിതത്തെയും വ്യാപാരികളെയുമാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി.
English Summary: Tourists and Sabarimala pilgrims hit by UDF hartal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.