കൊല്ലം കുളത്തൂപ്പുഴയില്‍ നടുറോഡില്‍ ഏറ്റുമുട്ടിയ വ്യാപാരികള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തി പിടിച്ചുവാങ്ങുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു.
വഴിയോര കച്ചവടക്കാരായ പച്ചക്കറി വ്യാപാരികളാണ് നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിനിടെ ഒരാള്‍ കത്തി വീശുകയായിരുന്നു. നേരത്തെയും വഴിയോരക്കച്ചവടക്കാരായ പച്ചക്കറി വ്യാപാരികള്‍ തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇടപെടുകയും വഴിയോരക്കച്ചവടം വേണ്ടെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഈ നിര്‍ദേശം ലംഘിച്ച് വീണ്ടും കച്ചവടം ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങളുണ്ടായത്.
നടുറോഡിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. പൊതുനിരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏറ്റുമുട്ടിയ വ്യാപാരികളില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
English summary; Traders brandished knives in the middle of the road and created an atmosphere of terror
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.