22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

തെലുങ്കാനയില്‍ ബിജെപിയേയും,കോണ്‍ഗ്രസിനേയും പിന്നിലാക്കി ടിഅര്‍എസ് വീണ്ടും അധികാരത്തില്‍വരുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

Janayugom Webdesk
July 15, 2022 1:19 pm

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടി ആർ എസ് തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുമ്പോള്‍ ഏത് വിധേനയും ഭരണത്തിലെത്താനാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റെ ശ്രമം. രേവന്ത് റെഡ്ഡി പി സി സി അധ്യക്ഷനായി വന്നതിനുശേഷം സംസ്ഥാനത്ത് മാറ്റങ്ങളുണ്ടാകുെന്നാണ് കോണ്‍ഗ്രസ് വിശ്വിസിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും, ബിജെപിയും നടത്തുന്ന പ്രചാരവേളകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ തെലങ്കാന രാഷ്ട്ര സമിതി വീണ്ടും അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.

പൊളിറ്റിക്കൽ സർവേ ഏജൻസിയായ എ എ ആർ എ ബുധനാഴ്ച പുറത്തുവിട്ട സർവ്വേ ഫലത്തില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 119 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.എ എ ആർ എ നടത്തിയ മൂന്ന് ഘട്ട സർവേ പ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാൽ ഭരണകക്ഷിയായ ടി ആർ എസിന് 38.88 ശതമാനം വോട്ട് ലഭിക്കും. സംസ്ഥാനത്തെ നിലവിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 23.71 ശതമാനം വോട്ടുകൾ നേടി മാത്രമേ സാധിക്കുകയുള്ളു. മറ്റുള്ളവർക്ക് 6.93 ശതമാനം വോട്ട് വിഹിതം ലഭിക്കും. 2018ലെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരെക്കുറിച്ചുള്ള ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സർവേ ഏജന്‍സി വ്യക്തമാക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ടിആര്‍സ് സര്‍ക്കാരിന് ജനകീയ പിന്തുണ ഏറുന്നുണ്ട്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെപോലെ ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതയെ നേരിടുന്നതില്‍ തെലുങ്കാനയിലെ ടിആര്‍എസും ചന്ദ്രശേഖര റാവുവും എടുക്കുന്ന നിലപാടുകളാണ് കൂടുതല്‍ അനുകൂലമാകുന്നത്. ഹൈദിരാബാദില്‍ നടന്ന ബിജെപി ദേശീയനിര്‍വാഹക സമിതി നടന്നിരുന്നു. അന്നെടുത്ത തീരുമാനങ്ങളിലൊന്നാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും തെലുങ്കാനയില്‍ സ്വാധീനം ഉണ്ടാക്കി അധികാരത്തില്‍ എത്തണമെന്ന് .എന്നാല്‍ ബിജെപിക്ക് വേണ്ടത്രെ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച്, അതിന്റെ ജനപ്രതിനിധികൾ പലരും ഭരണകക്ഷിയിൽ ചേർന്നതിനാൽ, ടി ആർ എസു മായി പോരാടാൻ അവർക്ക് കഴിയുമെന്ന് ആളുകൾക്ക് തോന്നുന്നില്ലെന്നും സർവേ ഏജന്‍സി വ്യക്തമാക്കുന്നു.

Eng­lish Summary:TRS will come back to pow­er in Telan­gana leav­ing behind BJP and Con­gress, sur­vey report

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.