ഒഡിഷയിലെ ഖുർദ ജില്ലയില്‍ ബിജെഡി എംഎല്‍എയുടെ വാഹനം പാഞ്ഞുകയറി ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്. ബാനാപൂരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെഡി എംഎൽഎ പ്രശാന്ത് ജഗ്‌ദേവിന്റെ വാഹനമാണ് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.
ബ്ലോക്ക് ചെയർപേഴ്‌സണിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിഡിഒ ബാണാപൂരിന്റെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ചിലിക്കയിൽ നിന്നുള്ള എംഎൽഎ ആണ് ഇയാള്‍.
ക്രുദ്ധരായ ആള്‍ക്കൂട്ടം എംഎല്‍എയെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ ബാനാപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻ ചാർജ് ആർ ആർ സാഹു ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
15 ഓളം ബിജെപി പ്രവർത്തകർക്കും ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എംഎൽഎയെ ആദ്യം താംഗി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് ഭുവനേശ്വറിലേക്ക് കൊണ്ടുപോവുകയും ചെയ്‌തതായും ഖുർദ എസ്പി അലഖ് ചന്ദ്ര പാഹി പറഞ്ഞു. കഴിഞ്ഞ വർഷം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജഗ്ദേവിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
English Summary:Twenty-two people, including seven policemen, were injured when a suspended MLA drove into a crowd
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.