23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

ട്വന്റി– 20; ഇന്ത്യ — ശ്രീലങ്ക മത്സരം നാളെ

Janayugom Webdesk
February 23, 2022 2:45 pm

ഇന്ത്യ‑ശ്രീലങ്ക ട്വൻറി20 പരമ്പര നാളെ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.ആദ്യ ട്വന്റി-20 മത്സരം വ്യാഴാഴ്ച ലഖ്നൗവിലാണ്. നിലവില്‍ വിൻഡീസിനെ ട്വൻറി – 20 പരമ്പരയിൽ വൈറ്റ് വാഷ് ചെയ്തതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. റിഷബ് പന്തിന്റെ അസാന്നിധ്യത്തിൽ ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകൻ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഇഷാൻകിഷൻ എന്നിവരാണ് ബാറ്റിംഗിലെ പോരാളികൾ. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിന് ശേഷം മറ്റ് രണ്ടും മൂന്നും മത്സരങ്ങൾ യഥാക്രമം 26, 27 തീയതികളിൽ ഹിമാചൽപ്രദേശിലെ ധരംശാലയിലും നടക്കും.

ബൂമ്രയ്ക്ക് പുറമെ രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ , ഹർഷൽ പട്ടേൽ, യുസവേന്ദ്ര ചഹൽ എന്നിവർ ബൌളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കും.
പരിക്കേറ്റ ദീപക് ചഹർ കളിക്കില്ല. അതേസമയം ദസുൻ ഷനക നയിക്കുന്ന ശ്രീലങ്കൻ ടീമിന്റെ വൈസ് ക്യാപ്ടൻ ചരിത് അസലങ്കയാണ്. വനിൻഡു ഹസറംഗ ‚ബിനുര ഫെർണാണ്ടോ എന്നിവരെ ഐസൊലേഷൻ കഴിഞ്ഞ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തും നിസംഗ, കുശാൽ മെൻഡിസ്, ദനുഷ്ക്ക ഗുണതിലക എന്നിവർ ബാറ്റിംഗ് നിരയെ നയിക്കുമ്പോൾ മഹീഷ് തീക്ഷണ, ലഹിരുകുമാര, ഹസറങ്ക എന്നിവർക്കാണ് ബൌളിംഗ് ആക്രമണ ചുമതല. 

Eng­lish Summary:Twenty20; India-Sri Lan­ka match tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.