നയന്‍താര- വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ ദിവസം വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികള്‍ ജനിച്ചിരുന്നു. വിഘ്നേഷാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് രണ്ട് ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ച വിവരം അറിയിച്ചത്. ഇപ്പോളിതാ കുഞ്ഞ് പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വാടക ഗര്‍ഭധാരണം ചട്ടങ്ങള്‍ മറികടന്നാണോ എന്ന് അന്വേഷിക്കുന്നത്.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗര്‍ഭധാരണം നടത്താനാകു. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാനാകൂ. രാജ്യത്ത് ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം ചെയ്യാനാകുമെന്നാണ് ചോദ്യം.
നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു. ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ഏറെ അഘോഷത്തോടെയാണ് വിവാഹം നടന്നത്.
English Summary:Twins for Nayantara-Vignesh Sivan: Surrogacy legal? The Health Minister ordered an investigation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.