എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍, ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദ്ദിലുമായി ഇവര്‍ പിടിയിലായത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഇവര്‍ തിമിംഗല ഛര്‍ദ്ദില്‍ എത്തിച്ചതെന്നാണ് സൂചന. സ്‌പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗ ഛര്‍ദ്ദിലിന് വിപണിയില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.
English summary; Two arrested for keeping Ambergris
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.