17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 17, 2025
March 15, 2025

ചാരവൃത്തി;പാകിസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട്പേര്‍ പിടിയില്‍

Janayugom Webdesk
ശ്രീനഗർ
December 19, 2021 7:41 pm

പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്​തുവെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നസീർ ഹുസൈൻ, മുഹമ്മദ്​ മുക്താർ എന്നിവരെയാണ് ജമ്മു കശ്​മീരിലെ രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിൽനിന്നും അറസ്റ്റ് ചെയ്തത്.ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു.രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്.​പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ്​ ഇവരെ അറസ്റ്റ് ചെയതത്.

സൈന്യത്തിന്റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത്​ ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്. നേരത്തെ ‘രാഷ്​ട്രീയ റൈഫിൾസി‘ന്റെ ആസ്​ഥാനമായി പ്രവർത്തിച്ച ഇടത്തിന്റെ ദൃശ്യങ്ങള്‍ ഇവർ മൊബൈലിൽ പകർത്തിയിരുന്നു.ഇത് സംബന്ധിച്ച് ഡിസംബര്‍ 16 ന് വിവരം ലഭിച്ചിരുന്നതായ് പൊലിസ് വക്താവ് അറിയിച്ചു.
കൂടുതൽ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
eng­lish summary;Two arrest­ed on espi­onage charges in J&K’s Rajouri
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.