ഡല്‍ഹി വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. രണ്ട് കെനിയന്‍ പൗരന്മാരാണ് 7.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി പിടിയിലായത്. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത് ഇത്.
ഇന്നലെ നെയ്റോബിയില്‍ നിന്നുമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. എന്നാല്‍ ഇതിനു മുന്‍പ് നിരവധി പ്രാവശ്യം സ്വര്‍ണവുമായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് പിടിയിലായവരില്‍ ഒരാള്‍ മൊഴി നല്കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
English Summary:Two arrested with 15 kg gold in delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.